Kerala
തന്റെ കെ പി സി സി പ്രസിഡന്റ് പദവി അടഞ്ഞ അധ്യായം: കെ സുധാകരന്‍

കണ്ണൂര്‍ | മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ താന്‍ കെ പി സി സി സി പ്രസിഡന്റാകുമെന്നത് സംബന്ധിച്ച ചര്‍ച്ച അടഞ്ഞ അധ്യായമാണെന്ന് കെ സുധുകാരന്‍ എം പി. ഇനി ്ത്തരം ചര്‍ച്ചക്ക് പ്രസക്തിയില്ല. താന് പ്രായോഗിക രാഷ്ട്രീയക്കാരനാണ്. മുല്ലപ്പള്ളിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. അദ്ദേഹത്തെ ആരും കുറ്റപ്പെടുത്തുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും ഓരോരുത്തര്‍ക്കും വ്യക്തിപരമായ സ്വാതന്ത്ര്യമുണ്ട്. അത് അംഗീകരിക്കണം. മുല്ലപ്പള്ളി തീരുമാനം വ്യക്തമാക്കിയതോടെ താന്‍ അധ്യക്ഷനാകുമെന്ന ചര്‍ച്ച അടഞ്ഞു. അതിന് വേണ്ടി നടക്കുന്ന ആളല്ല താന്‍. കെ പി സി സി പ്രസിഡന്റ് പദവി എല്ലാ കാലത്തും ഉയര്‍ന്നുവരും. ആ സന്ദര്‍ഭം കഴിഞ്ഞാല്‍ ആ ചര്‍ച്ച അവസാനിക്കും. ഞാന്‍ ഇതുവരെ എ ഐ സി സി നേതൃത്വവുമായി ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ച നടത്തിയിട്ടില്ല. താന്‍ പ്രസിഡന്റായാലും ഇല്ലെങ്കിലും യു ഡി എഫിന്റേയും കോണ്‍ഗ്രസിന്റേയും അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.