National
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഗോവയെ പരാജയപ്പെടുത്തി മുംബൈ ഐ എസ് എല്‍ കലാശപ്പോരാട്ടത്തിന്

ബംബോലിം | ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവേശം നിറഞ്ഞ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഗോവ എഫ് സിയെ കീഴടക്കി മുംബൈ സിറ്റി എഫ് സി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍രഹിത സമനിലക്ക് വഴങ്ങി. തുടര്‍ന്ന് പൈനാല്‍ട്ടി ഷൂട്ടൗട്ടില്‍ 6-5 എന്ന സ്‌കോറിന് ഗോവയെ കീഴടക്കിയാണ് മുംബൈ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
ഐ എസ് എല്‍ ചരിത്രത്തിലാദ്യമായാണ് മുംബൈ ഫൈനലിലെത്തുന്നത്. നിശ്ചിത സമയത്ത് ഒരു ഗോളു പോലും നേടാതെയാണ് മുംബൈ പെനാല്‍ട്ടിയില്‍ വിജയിച്ച് ഫൈനലിലെത്തിയിരിക്കുന്നത്. ഒന്‍പതാം കിക്കെടുത്ത റൗളിങ് ബോര്‍ജസാണ് ടീമിനെ ഫൈനലിലെത്തിച്ചത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഭാഗ്യം ഗോവയെ തുണച്ചില്ല. ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാല്‍വസ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കത്തില്‍ മുംബൈ സിറ്റി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ആറുമിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് കോര്‍ണറുകള്‍ നേടിയെടുക്കാന്‍ ടീമിന് സാധിച്ചു. പക്ഷേ ആദില്‍ ഖാന്‍ നയിച്ച ഗോവന്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ഈ രണ്ട് അവസരങ്ങളും മുതലാക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല.