Saudi Arabia
സഊദി വിദേശ കാര്യാ മന്ത്രി ഖത്വറില്‍

റിയാദ് | നാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം സഊദി വിദേശ കാര്യ മന്ത്രി ഖത്വറിലെത്തി.സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ തിങ്കളാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഊദി -ഖത്വര്‍ ഉപരോധം നീങ്ങിയ ശേഷം ആദ്യമായാണ് സഊദി മന്ത്രി ഖത്വറിലെത്തുന്നത്.
ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടി കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചും സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ സന്ദേശം കൈമാറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അല്‍ കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെന്റെ ഭാഗമായാണ് സന്ദര്‍ശനം
---- facebook comment plugin here -----