Connect with us

Kerala

മലപ്പുറം മണ്ഡലത്തിൽ സാനുവും അബ്ദുല്ലക്കുട്ടിയും ഇടത്, എൻ ഡി എ സ്ഥാനാർഥികൾ

Published

|

Last Updated

മലപ്പുറം | ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി വി പി സാനുവും എൻ ഡി എ സ്ഥാനാർഥിയായി എ പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും. യു ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലീഗ് മത്സരിക്കുന്ന സീറ്റിൽ അബ്ദുസ്സമദ് സമദാനി അടക്കമുള്ളവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്.

എസ് എഫ് ഐ ദേശീയ അധ്യക്ഷനാണ് സാനു. 2019ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചത് സാനുവായിരുന്നു. അന്ന് 2,60,153 വോട്ടിനാണ് സാനു  പരാജയപ്പെട്ടത്.

ഡോ.തസ്‌ലിം റഹ്മാനിയാണ് എസ് ഡി പി ഐ സ്ഥാനാർഥി. എസ് ഡി പി ഐ  ദേശീയ സെക്രട്ടറിയാണ് ഇദ്ദേഹം. നിയമസഭയിലേക്ക് മത്സരിക്കുന്നതിനാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ചത്. നേരത്തേ, നിയമസഭാംഗത്വം രാജിവെച്ചായിരുന്നു അദ്ദേഹം പാർലിമെന്റിലേക്ക് മത്സരിച്ചിരുന്നത്.

 

Latest