Connect with us

Kerala

സ്വര്‍ണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇ ഡിക്ക് ലഭിക്കില്ല

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ സാമ്പത്തിക കുറ്റകത്യങ്ങള്‍ക്കായുള്ള കോടതി തള്ളി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന, സരിത്ത് എന്നിവര്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇ ഡി ആവശ്യപ്പെട്ടിരുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാകുവെന്ന് അപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് 2016ല്‍ ഹൈക്കോടതി ഉത്തരവുണ്ടുന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി നിരീക്ഷിച്ചു. കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ ഈ രഹസ്യമൊഴിയുടെ വിശദാംശങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നായിരുന്നു പ്രതികളുടെ രഹസ്യമൊഴി.

 

 

---- facebook comment plugin here -----

Latest