Connect with us

Kerala

ജില്ലാ നേതാക്കളുടെ പ്രതിഷേധം; തരൂരില്‍ ഡോ. പി കെ ജമീല സ്ഥാനാര്‍ഥിയാകില്ല

Published

|

Last Updated

പാലക്കാട്  | ജില്ലാ നേതൃത്വത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ ഒഴിവാക്കി. ഇവിടെ ഡി വൈ എഫ് ഐ നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി. തരൂരിലെ ജമീലയുടെ സ്ഥാനാര്‍ഥിത്വം തരൂരിലേയും മറ്റ് മണ്ഡലങ്ങളിലേയും വിജയ സാധ്യതയെ ബാധിക്കുമെന്ന് ജില്ലാ നേതൃത്വം നിലപാടെടുത്തതോടെയാണ് ജമീലയെ ഒഴിവാക്കിയത്. ഇവരുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ഇന്നു ചേര്‍ന്ന പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. നേരത്തെ പി കെ ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.

Latest