Connect with us

Kerala

അതിര്‍ത്തി ലംഘിച്ച് കേരള തീരത്തെത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിയില്‍; മയക്ക് മരുന്ന് കടത്ത് സംഘമെന്ന് സംശയം

Published

|

Last Updated

തിരുവനന്തപുരം | അതിര്‍ത്തി ലംഘിച്ച് കേരള തീരത്ത് എത്തിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ തീരസംരക്ഷണ സേന പിടികൂടി.മയക്കുമരുന്ന് കടത്ത് സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്ന് സംശയം. 19 പേര്‍ ബോട്ടിലുണ്ടെന്നാണ് വിവരം. ഇവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗവും ഐബി ഉദ്യാഗസ്ഥരും കോസ്റ്റ് ഗോര്‍ഡും ചോദ്യം ചെയ്യും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തില്‍ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു. പിടിച്ചെടുത്ത ബോട്ടുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിക്കും.

Latest