Connect with us

Covid19

കേന്ദ്രത്തില്‍ നിന്നുള്ള വിതരണം വൈകി; സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പലയിടങ്ങളിലും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തില്‍ നിന്നുള്ള വാക്‌സിന്‍ ഡോസുകള്‍ എത്താന്‍ വൈകുന്നതാണ് കാരണം. 21 ലക്ഷം ഡോസ് വാക്‌സിനാണ് കിട്ടേണ്ടത്. ഒമ്പതാം തീയതി മാത്രമാണ് വാക്‌സിന്‍ എത്തുക.

തിരുവനന്തപുരത്തും കോഴിക്കോടും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് കൂടി വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയതോടെയാണ് ക്ഷാമം രൂക്ഷമായത്.

ആദ്യ ഡോസ് എടുത്തവര്‍ക്ക് നല്‍കാന്‍ കരുതിയ രണ്ടാം ഡോസ് കൂടി ഇപ്പോള്‍ പുതുതായി എത്തുന്നവര്‍ക്ക് പലര്‍ക്കും നല്‍കുന്നുണ്ട്. കോഴിക്കോട്ട് ഇന്ന് ഒരു കേന്ദ്രത്തിലും വാക്സിനേഷൻ നടക്കുന്നില്ല.

---- facebook comment plugin here -----

Latest