National
ഒടുവില്‍ കവി വരവര റാവു ജയില്‍ മോചിതനായി

മുംബൈ | കൊറിഗാവ്- ഭിമ കേസില്‍ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവു ജയില്‍ മോചിതനായി. ആരോഗ്യ സ്ഥിതി കാരണം കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതിയാണ് അദ്ദേഹത്തിന് ആറ് മാസത്തെ ജാമ്യം അനുവദിച്ചത്. നാനാവതി ആശുപത്രിയിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് ഡിസ്ചാര്‍ജ് ആയത്.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അധികൃതര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശനിയാഴ്ച രാത്രി 11.45നാണ് അദ്ദേഹം ഡിസ്ചാര്‍ജ് ആയതെന്ന് റാവുവിന്റെ അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ട്വീറ്റ് ചെയ്തു. മുംബൈ വിട്ടുപോകരുതെന്നും എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
പാസ്‌പോര്‍ട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിക്കണം. 50,000 രൂപയുടെ വ്യക്തിഗത ജാമ്യവും ഇതേ തുകക്ക് മറ്റ് രണ്ട് പേരും ജാമ്യം നില്‍ക്കണം. 2018 ആഗസ്റ്റ് 28 മുതല്‍ കസ്റ്റഡിയിലാണ് വരവര റാവു.