Kerala
സ്വര്‍ണക്കടത്ത് കേസ് : അഭിഭാഷകക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ഒരു അഭിഭാഷകക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. ദിവ്യ എന്ന അഭിഭാഷകക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍, സിം കാര്‍ഡ്, പാസ്പോര്‍ട്ട്, ഇതുവരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും ഹാജരാക്കണമെന്ന് കസ്റ്റംസ് നോട്ടീസില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ഇവര്‍ക്ക് എങ്ങനെയാണ് ബന്ധമെന്ന് വ്യക്തമല്ല.
---- facebook comment plugin here -----