Connect with us

National

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം; പരാതിയുമായി തൃണമൂല്‍

Published

|

Last Updated

കൊല്‍ക്കത്ത | രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനിടെ, വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പേരും സന്ദേശവും ഉള്‍പ്പെടുത്തിയതിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. ഈ നടപടി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ എംപി ദേരക് ഒബ്രിയേണ്‍ പറഞ്ഞു.

കൊവിഡ് വാക്‌സിനേഷന്റെ ക്രഡിറ്റ് അവകാശപ്പെട്ട് തന്റെ പേര് പരസ്യപ്പെടുത്തുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് അയച്ച കത്തില്‍ ഒബ്രിയാന്‍ പറഞ്ഞു. ബംഗാള്‍ അടക്കം സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നികുതിദായകരുടെ ചെലവില്‍ അനാവശ്യ പരസ്യവും ചെയ്യുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ തടയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ മോദിയുടെ ഫോട്ടോ വയ്ക്കാനുള്ള തീരുമാനത്തെ പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് ടിഎംസി രാജ്യസഭ എംപിയും മുന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) മേധാവിയുമായ സന്തനു സെന്‍ വിശേഷിപ്പിച്ചത്. മുഖം മൂടി ധരിക്കാതെ പ്രധാനമന്ത്രി എന്തിനാണ് ഈ വാക്‌സിന്‍ എടുത്തതെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Latest