Connect with us

Kerala

കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരത്തിനൊരുങ്ങി ഇഎംസിസി ഡയറക്ടര്‍

Published

|

Last Updated

കൊല്ലം | മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറയില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കുമെന്ന് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് . വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചുവെന്നും മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലെ യാഥാര്‍ത്ഥ്യം വിശദീകരിക്കുമെന്നും ഷിജു വര്‍ഗീസ് ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് പറഞ്ഞു.

ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മക്ക് എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് വിമര്‍ശനം .ഇതിന് പിന്നാലെയാണ് ഷിജു വര്‍ഗീസ് മന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.