Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് സ്‌ക്രീനിങ് കമ്മറ്റിയായി

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. എ ഐ സി സി പ്രഖ്യാപിച്ച കമ്മറ്റിയുടെ അധ്യക്ഷന്‍ എച്ച് കെ പാട്ടീലാണ്. ദുദില്ല ശ്രീധര്‍ ബാബു, പ്രണിതി ഷിന്‍ഡെ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

കേരളത്തിന്റെ ചുമതല വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, നിയമസഭാ കക്ഷിനേതാവ് രമേശ് ചെന്നിത്തല, തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറിമാര്‍ എന്നിവര്‍ സ്‌ക്രീനിങ് കമ്മിറ്റിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

Latest