Connect with us

National

അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്ക ഗാന്ധി

Published

|

Last Updated

തേജ്പുര്‍ | അസമില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വീട്ടമ്മമാര്‍ക്ക് എല്ലാ മാസവും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. തേജ്പുരിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

രാജ്യത്ത് എല്ലായിടത്തും പൗരത്വ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് ബിജെപി സംസാരിക്കുന്നുണ്ടെങ്കിലും അസമില്‍ എത്തുമ്പോള്‍ അവര്‍ മൗനം പാലിക്കുകയാണ്. സംസ്ഥാനത്ത് ഈ വിഷയം സംസാരിക്കാന്‍ ബിജെപി നേതാക്കള്‍ ഭയപ്പെടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

---- facebook comment plugin here -----

Latest