Connect with us

National

'പീറക്കടലാസ്'; കലാപ റിപ്പോര്‍ട്ടില്‍ ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. തന്റെ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സമര്‍പ്പിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടാണ് കോടതിയുടെ വിമര്‍ശത്തിന് ഇടയാക്കിയത്. കലാപവുമായി ബന്ധപ്പെട്ടാണ് ജാമിഅ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

“പകുതിവെന്ത കീറക്കടലാസ്” എന്നാണ് ഹൈക്കോടതി പോലീസിനെതിരെ വിമര്‍ശിച്ചത്. പെറ്റിക്കേസിലെ സാധാരണ അന്വേഷണത്തില്‍ ചെയ്യുന്നതിനേക്കാള്‍ എത്രയോ മോശമായാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കൊറിയര്‍ മുഖേന അയക്കേണ്ട ഫയല്‍ അല്ലിത്. നേരിട്ട് കൈമാറേണ്ടതാണെന്നും ജസ്റ്റിസ് മുക്ത ഗുപ്ത വിമർശിച്ചു.

24കാരനായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്ന വിദ്യാര്‍ഥിയെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. തന്റെ കുറ്റസമ്മത മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആസിഫ് പരാതിപ്പെട്ടിരുന്നു. കോടതിയില്‍ സമ്മതിക്കാത്ത മൊഴിയായതിനാല്‍ തെളിവായി കാണാനാകില്ലെന്ന് ആസിഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് പോലീസ് ചോര്‍ത്തിയത്.

---- facebook comment plugin here -----

Latest