Connect with us

National

യു പിയില്‍ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊന്നു

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍പ്രദേശില്‍ മകളെ പീഡിപ്പിച്ചയാള്‍ക്കെതിരെ പരാതി നല്‍കിയതിന് പിതാവിനെ വെടിവെച്ചുകൊന്നു. പീഡന കേസിലെ പ്രതി ഗൗരവ് ശര്‍മയാണ് കൊല നടത്തിയത്. നേരത്തെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ ഹഥ്‌റാസിലാണ് പുതിയ സംഭവം.

2018ല്‍ പീഡനക്കേസില്‍ ഗൗരവ് ശര്‍മ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച് ഇയാള്‍ പുറത്തിറങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഗൗരവ് ശര്‍മയുടെ ഭാര്യയും ഒരു ബന്ധുവും വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ പോയിരുന്നു. ഈ സമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി.

തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ അച്ഛനും ഗൗരവ് ശര്‍മയും പ്രശ്നത്തില്‍ ഇടപെടുന്നത്. വാക്കേറ്റം രൂക്ഷമായതിനെ തുടര്‍ന്ന് പ്രകോപിതനായ ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഇയാള്‍ ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഗൗരവ് ശര്‍മയുടെ ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest