Saudi Arabia
യൂറോപ്പിലേക്കും ചൈനയിലേക്കും കൂടുതല്‍ ചരക്ക് സര്‍വ്വീസുമായി സഊദി എയര്‍ലൈന്‍സ്

റിയാദ് |യൂറോപ്പും- ചൈനയുമായുള്ള ഇ-കൊമേഴ്സ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി വിമാന കമ്പനിയായ സഊദിയ കാര്‍ഗോ, ഹോങ്കോങ് -ബെല്‍ജിയം-റിയാദ് റൂട്ടില്‍ ആഴ്ചയില്‍ അഞ്ച് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സഊദി കാര്‍ഗോ സിഇഒ ഉമര്‍ ഹരിരി പറഞ്ഞു
പ്രമുഖ സ്വകാര്യ കമ്പനിയുമായി ലോജിസ്റ്റിക് ഓപ്പറേറ്റര്‍ കൈനിയാവോ നെറ്റ്വര്‍ക്കുമായി കരാര്‍ നിലവില്‍ വന്നതോടെയാണ് പുതിയ സര്‍വ്വീസിന് ആരംഭിക്കുന്നത് .ലോകത്തിലെ ഇരുനൂറിലധികം രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ഇ-കൊമേഴ്സ് ബ്രാന്‍ഡുകളിലൊന്നായ അലിബാബ ഗ്രൂപ്പുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. പ്രഥമ ഘട്ടത്തില്‍ കമ്പനിയുടെ വരുമാനം 37 ശതമാനം ഉയര്‍ന്ന് 34.2 ബില്യണ്‍ ഡോളറിലെത്തിയതായും സി ഇ ഒ പറഞ്ഞു
---- facebook comment plugin here -----