Connect with us

Alappuzha

ജി സുധാകരൻ, തോമസ് ഐസക്, മണി എന്നിവർക്ക് വീണ്ടും അവസരം നൽകണമെന്ന് ജില്ലാ നേതൃത്വങ്ങൾ

Published

|

Last Updated

തിരുവനന്തപുരം | മന്ത്രിമാരായ എം എം മണി, ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരെ മത്സരിപ്പിക്കണമെന്ന് ഇടുക്കി, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റുകൾ. എം എം മണിക്ക് ഉടുമ്പന്‍ചോല തന്നെ നൽകണമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.

ആലപ്പുഴക്കാരായ ഐസകിനും സുധാകരനും വിജയസാധ്യതയുണ്ടെന്നും അതിനാൽ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നുമാണ് അഭിപ്രായം. ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇവര്‍ക്ക് രണ്ട് പേര്‍ക്കും തന്നെയാണ് വിജയസാധ്യതയുള്ളത്. യു ഡി എഫ് മണ്ഡലമായിരുന്ന അമ്പലപ്പുഴ ജി സുധാകരന്‍ വന്നതോടെയാണ് മറിഞ്ഞത്. ആലപ്പുഴയിൽ ഐസക്കിനാണ് ഏറ്റവും വിജയസാധ്യത.

അതേസമയം, സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. സെക്രട്ടേറിയറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുക.