Connect with us

Kerala

രാഹുൽ നല്ല ടൂറിസ്റ്റ്; ഗുണമുണ്ടായത് ടൂറിസം വകുപ്പിനെന്നും പിണറായി

Published

|

Last Updated

തിരുവനന്തപുരം | കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്ല ടൂറിസ്റ്റാണെന്നും കേരള സന്ദർശനം കൊണ്ട് നേട്ടമുണ്ടായത് ടൂറിസം വകുപ്പിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കേരളത്തിലേത് ശാന്തമായ കടലല്ലെന്നും സൂക്ഷിക്കേണ്ടതാണെന്നും ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുല്‍ ഗാന്ധി പോകുന്നില്ലെന്നും പിണറായി പറഞ്ഞു.

ലോകത്തിന്റെ പല ഭാഗങ്ങളിലും രാഹുൽ പോകാറുണ്ട്. ചില കടലുകള്‍ തീര്‍ത്തും ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ കടലില്‍ ചാടി നീന്താറുണ്ട്. അദ്ദേഹവും അങ്ങനെ നീന്തി ശീലിച്ചിട്ടുണ്ടാകും. കേരളത്തിലെ കടല്‍ അങ്ങനെ നീന്താന്‍ പറ്റുന്ന കടലല്ല. കേരളത്തിലേത് അത്ര ശാന്തമായ കടലല്ല. വളരെ സൂക്ഷിക്കേണ്ട കടലാണ്”, മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest