Gulf
യു എ ഇക്ക് പുതിയ രണ്ട് മന്ത്രിമാര്‍; ശൈഖ് മുഹമ്മദ് ആശംസയറിച്ചു

ദുബൈ | വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യു എ ഇക്ക് പുതിയ രണ്ട് മന്ത്രിമാരെ പ്രഖ്യാപിച്ചു. ഹമദ് മുബാറക് അൽ ശംസി, ഖലീഫാ സഈദ് സുലൈമാൻ എന്നിവരാണ് പുതിയ മന്ത്രിമാർ.
സുപ്രീം പെട്രോളിയം കൗൺസിലിന്റെ മുൻ സെക്രട്ടറി ജനറലാണ് സഹമന്ത്രിസ്ഥാനമേറ്റെടുത്ത ഹമദ് മുബാറക് അൽ ശംസി. ഖലീഫ സഈദ് സുലൈമാന് വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഓഫ് സെറിമോണിയൽ ചുമതലയാണ് ക്യാബിനറ്റ് റാങ്കോടെ നൽകിയത്.
പ്രസിഡന്റ്ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്്യാന്റെ നിർദേശപ്രകാരം അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനുമായി കൂടിയാലോചിച്ചാണ് പുതിയ മന്ത്രിമാരെ നിയോഗിച്ചതെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. ഇരു മന്ത്രിമാർക്കും അദ്ദേഹം ആശംസകൾ നേർന്നു.
---- facebook comment plugin here -----