Obituary
പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍ കെ സുകുമാരന്‍ നായര്‍ നിര്യാതനായി

കോഴഞ്ചേരി | പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ തോട്ടപ്പുഴശേരി മാരാമണ്‍ പ്രശാന്ത് വീട്ടില്‍ എന്‍ കെ സുകുമാരന്‍ നായര്‍ (79) നിര്യാതനായി. സംസ്‌കാരം ഞായര്‍ മൂന്നിന് വീട്ടുവളപ്പില്‍.
പമ്പാനദിയുടെ സംരക്ഷണത്തിനുവേണ്ടി സജീവമായ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പമ്പ ആക്ഷന്‍ പ്ലാനിനു രൂപം കൊടുത്തത്. നദിയെ സംബന്ധിച്ച പഠനഗ്രന്ഥങ്ങളും പുറത്തിറക്കി. പൂവത്തൂരിലെ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. നിരവധി പരിസ്ഥിതി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭാര്യ: കെ. സുശീല, മക്കള്‍: എസ് അനില്‍ (എന്‍ജിനീയര്‍), ഡോ.എസ്. അമ്പിളി. മരുമക്കള്‍: ഡോ.ജി. ഗോപകുമാര്‍, ഡോ. ദീപ എ. കാരണവര്‍ (അധ്യാപിക).
വൈദ്യുതി ബോര്‍ഡില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ചു. പമ്പാ പരിരക്ഷണസമിതി സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു.