Connect with us

Kerala

രാഹുലിന് ബി ജെ പിയെ നേരിടാന്‍ മടി; താത്പര്യം എല്‍ ഡി എഫിനെ ആക്രമിക്കാന്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനകളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുലിന്റെ സ്ഥാനത്തിനു ചേര്‍ന്ന പരാമര്‍ശങ്ങളല്ല അദ്ദേഹം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍ ഡി എഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ബി ജെ പിയെ നേരിടാന്‍ രാഹുലിന് മടിയാണ്. എല്‍ ഡി എഫിനെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിന് വലിയ താത്പര്യവുമാണ്. കോണ്‍ഗ്രസിന് സ്വാധീനമുള്ള, ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ചില സംസ്ഥാനങ്ങളിലേക്ക് പോകാന്‍ രാഹുല്‍ മടി കാണിക്കുന്നത് എന്തുകൊണ്ടാണ്. ഈ നിലപാട് ആരെ സഹായിക്കാനാണെന്നും ഇതുകൊണ്ട് കോണ്‍ഗ്രസ് രക്ഷപ്പെടുമോയെന്നും പിണറായി ചോദിച്ചു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് ഈ രീതിയിലുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണ്.

Latest