Connect with us

National

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: തീയതികളും മറ്റ് വിശദാംശങ്ങളും

Published

|

Last Updated

ന്യൂഡല്‍ഹി | കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുശ്ശേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പുതുശ്ശേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് വിധിയെഴുത്ത്. 14 ജില്ലകളിലായുള്ള 140 മണ്ഡലങ്ങളിലേക്കാണ് വോട്ടര്‍മാര്‍ നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുക. മാര്‍ച്ച് 12നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 19 ആണ്.മാര്‍ച്ച് 20ന് സൂക്ഷ്മപരിശോധന നടക്കും. മാര്‍ച്ച് 22 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

മറ്റ് നാല് സംസ്ഥാനങ്ങളിലെ തീയതികള്‍
1. തമിഴ്നാട് – 234 സീറ്റ്. വോട്ടെടുപ്പ്- ഏപ്രില്‍ ആറ്
2. പുതുച്ചേരി- 30 സീറ്റ്. വോട്ടെടുപ്പ്- ഏപ്രില്‍ ആറ്
3. പശ്ചിമ ബംഗാള്‍- 294 സീറ്റ്
ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം- ഏപ്രില്‍ ആറ്
നാലാം ഘട്ടം- ഏപ്രില്‍ 10
അഞ്ചാം ഘട്ടം- ഏപ്രില്‍ 17
ആറാം ഘട്ടം- ഏപ്രില്‍ 22
ഏഴാം ഘട്ടം- ഏപ്രില്‍ 26
എട്ടാം ഘട്ടം- ഏപ്രില്‍ 29
4. അസം- 126 സീറ്റ്
ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം- ഏപ്രില്‍ ആറ്