Connect with us

National

തമിഴ്‌നാട്ടിലും പുതുശ്ശേരിയിലും ഏപ്രില്‍ ആറിന് വോട്ടെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുശ്ശേരി എന്നിവിടങ്ങളില്‍ ആണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്. മലപ്പുറം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിനു തന്നെ നടക്കും.

ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. തമിഴ്‌നാട്ടിലും പുതുശ്ശേരിയിലും ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. അസമില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം മാര്‍ച്ച് 27നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും അവസാന ഘട്ടം ഏപ്രില്‍ ആറിനുമാണ്. പരീക്ഷകളും ഉത്സവങ്ങളും മറ്റും കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചത്.

Latest