International
ഇന്ത്യക്കാര്‍ക്കടക്കം ആശ്വാസം; കുടിയേറ്റ വിലക്ക് നീക്കി ബൈഡന്‍ ഭരണകൂടം
വാഷിംഗ്ടണ്‍ ഡിസി | യുഎസിലേക്കുള്ള കുടിയേറ്റ വിലക്ക് ജോ ബൈഡന്‍ ഭരണകൂടം നീക്കി. ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കാലത്താണ് കുടിയേറ്റത്തിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു.
വിലക്ക് നീങ്ങുകയും ഗ്രീന്‍ കാര്‍ഡ് പുനരാരംഭിക്കുകയും ചെയതത് ഇന്ത്യക്കാരുള്‍പ്പടെ നിരവധി പേര്‍ക്ക് ആശ്വാസമാകും.
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരുന്നവരെ വിലക്ക് സാരമായി ബാധിച്ചിരുന്നു.







