Connect with us

Kerala

രാഹുല്‍ ഗാന്ധി പൂര്‍ണമായും പരാജയപ്പെട്ട നേതാവ്: എ വിജയരാഘവന്‍

Published

|

Last Updated

പാലക്കാട്  | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍.ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞു. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയുടേത്. തദ്ദേശ തിരഞ്ഞെടുപ്പിലുള്‍പ്പടെ ഉണ്ടായ കോണ്‍ഗ്രസ്- ബി ജെ പി ബന്ധത്തെ മറച്ചുവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
പിണറായി വിജയനെ താഴെയിറക്കാന്‍ മോദിയുടെ സഹായം തേടണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായി മാറുകയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.