Connect with us

Covid19

കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് വ്യാപനത്തിന് കാരണം വകഭേദം വന്ന വൈറസല്ലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലും കേരളത്തിലും കൊവിഡ്- 19 കേസുകള്‍ വര്‍ധിച്ചുതന്നെ നില്‍ക്കുന്നതിന് പിന്നില്‍ കൊറോണവൈറസിന്റെ പുതിയ വകഭേദമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കൊവിഡിന് കാരണമായ സാര്‍സ്-കൊവ്2ന്റെ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. എന്‍440കെ, ഇ484കെ എന്നീ വകഭേദങ്ങളാണ് കേരളത്തിലും മഹാരാഷ്ട്രയിലും കണ്ടെത്തിയത്.

ഇവയില്‍ ഒരു വകഭേദം തെലങ്കാനയിലും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 187 പേരിലാണ് യു കെ വകഭേദം കണ്ടെത്തിയത്. ആറ് പേരില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദവും ഒരാളില്‍ ബ്രസീല്‍ വകഭേദവും കണ്ടെത്തി.

നിതി ആയോഗ് അംഗം (ആരോഗ്യം) വി കെ പോള്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest