കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍; നില ഗുരുതരം

Posted on: February 23, 2021 8:47 am | Last updated: February 23, 2021 at 12:28 pm

കോഴിക്കോട് | കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് ആണ് സംഭവം. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരുടെ നില ഗുരുതരമാണ്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടില്‍ നിന്ന് തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തീയണച്ച ശേഷം നാല് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം