Connect with us

National

ടൂള്‍ കിറ്റ് കേസ്: ദിഷ രവിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിഷയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിപ്രഖ്യാപിക്കാനിരിക്കെയാണ് ഡല്‍ഹി കോടതിയുടെ നടപടി

അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. നേരത്തെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ദിഷയെ വിട്ടിരുന്നു.

മൂന്ന് ദിവസത്തെ ജുഡീഷല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് ദിഷയെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഈ മാസം 13നാണ് ദിഷ അറസ്റ്റിലാകുന്നത്‌

Latest