Connect with us

Kerala

കള്ളപ്പണ കേസ്: ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Published

|

Last Updated

ബെംഗളൂരു | കള്ളപ്പണ കേസില്‍ ബിനീഷ് കൊടിയേരിക്ക് ജാമ്യമില്ല. ബെംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെയും ഇതേ കോടതി ബിനീഷിന് ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ടപ്പോഴാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്.

Latest