Connect with us

Kerala

കെ എസ് ആര്‍ ടി സി സമര പ്രഖ്യാപനം: ഇരിക്കുന്ന കൊമ്പ് മുറിക്കലെന്ന് ഗതാഗത മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയിലെ ചില യൂനിയനുകള്‍ പ്രഖ്യാപിച്ച സമരം ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പണിമുടക്കില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സമരക്കാരുമായി ചര്‍ച്ച ചെയ്യുന്നതിന് സി എം ഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ വലിയ മുന്നേറ്റമാണ് കെ എസ് ആര്‍ ടി സിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest