Connect with us

National

മഹാരാഷ്ട്രയില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റിലായയാള്‍ ബി ജെ പി നേതാവ്; പൗരത്വ നിയമത്തില്‍ ബി ജെ പി അംഗങ്ങള്‍ക്ക് ഇളവുണ്ടോയെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഈ മാസമാദ്യം അറസ്റ്റിലായ ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരന്‍ പ്രാദേശിക ബി ജെ പി നേതാവാണെന്ന് വ്യക്തമായി. വ്യാജ രേഖകള്‍ കൈവശംവെച്ച് രാജ്യത്ത് അനധികൃതമായി താമസിച്ച റുബേല്‍ ഷേഖ് എന്നയാളാണ് അറസ്റ്റിലായത്. ബംഗ്ലാദേശി പൗരനാണ് ഇയാളെന്ന് പോലീസ് പറയുന്നു.

എന്നാല്‍, ഇയാളെ മുംബൈ ന്യൂനപക്ഷ സെല്‍ മേധാവിയാണെന്ന് ബി ജെ പി നേതാവ് പരിചയപ്പെടുത്തുന്ന വീഡിയോ ശനിയാഴ്ച പുറത്തുവന്നു. ബി ജെ പി നേതാവ് ഗോപാല്‍ ഷെട്ടി എം പിയാണ് റുബേല്‍ ഷേഖിനെ ന്യൂനപക്ഷ സെല്‍ മേധാവിയായി പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് കനത്ത ആക്രമണമാണ് ബി ജെ പിക്കെതിരെ നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തില്‍ ബി ജെ പി നേതാക്കള്‍ക്ക് പ്രത്യേക ഇളവുണ്ടോയെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു. രാജ്യത്തിന് ഒരു നിയമവും ബി ജെ പിക്ക് മറ്റൊന്നുമാണോ? അനധികൃത കുടിയേറ്റക്കാരെ തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച ബി ജെ പിയുടെ ഇരട്ടത്താപ്പാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest