Connect with us

Gulf

ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ 'ഐ എൻ എസ് പ്രളയ' അബുദാബി തീരത്തെത്തി

Published

|

Last Updated

അബുദാബി: യു എ ഇ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ “ഐ എൻ എസ് പ്രളയ” അബുദാബി തീരത്തെത്തി. ഗോവയിൽ നിർമിച്ച അത്യാധുനിക യുദ്ധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന കപ്പൽ ഇന്ത്യൻ സേനയുടെ അഭിമാനമാണ്.

56 മീറ്റർ നീളമുള്ള ഇത് 76.2 എം എം മീഡിയം റേഞ്ച് തോക്ക്, 30 എം എം ക്ലോസ് റേഞ്ച് തോക്ക്, ഷാഫ് ലോഞ്ചറുകൾ, മിസൈലുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ്.  “ആത്മനിർഭർ ഭാരത്” പദ്ധതിയുടെ ആശയത്തിൽ പൂർണമായും ഇന്ത്യയിൽ നിർമിച്ച ലോകോത്തര നിലവാരമുള്ള പടക്കപ്പൽ ലോക സന്ദർശകർക്കു മുന്നിൽ വലിയ പ്രതീക്ഷയോടെയാണ് അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ കപ്പലായ ഐ‌ എൻ‌ എസ് ‌പ്രളയ 2002 ഡിസംബർ 18 നാണ് ഇന്ത്യൻ നേവി കമ്മീഷൻ ചെയ്തത്.

Latest