Connect with us

Kerala

ബി ജെ പിയുടെ വിജയയാത്രക്ക് നാളെ തുടക്കം

Published

|

Last Updated

കാസര്‍കോട് | നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദജ്രന്‍ നയിക്കുന്ന വിജയയാത്രക്ക് നാളെ കാസര്‍കോട് തുടക്കം. നാളെ ഉച്ചക്ക് മൂന്നിന് കാസര്‍കോട് താളിപ്പടപ്പ് മൈതാനിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആറിന് തിരുവനന്തപുരത്ത് നടക്കുന്ന യാത്രയുടെ സമാപന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും.

എന്‍ ഡി എ വിട്ടുപോയ ഘടകകക്ഷികള്‍ തിരിച്ചുവരുമെന്നും പി സി തോമസ് വിജയയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാവിലെ കാസര്‍കോട്ടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന അധ്യക്ഷന്‍ ഭാഷാന്യൂനപക്ഷസംഘടന ഭാരവാഹികളുടേയും ഹിന്ദു സാമുദായിക സംഘടന നേതാക്കളുടേയും യോഗത്തിലും പങ്കെടുത്തു.

 

Latest