National
ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യ ഹരജി കോടതി ഇന്ന് പരിഗണിക്കും
 
		
      																					
              
              
             ന്യൂഡല്‍ഹി | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പോലീസ് ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ദിശ രവി ജാമ്യ ഹരജിയില്‍ പറയുന്നു. അന്വേഷണത്തോട് സഹകരിക്കാമെന്നും ജാമ്യം നല്‍കണമെന്നും ദിശ രവി ഹരജിയില്‍ വ്യക്തമാക്കി.
അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെ കോടതിയില്‍ ഹാജാരാക്കിയ ദിഷാ രവിയെ മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

