Connect with us

Kasargod

ഉദുമ എം എൽ എക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്

Published

|

Last Updated

കാ​സ​ർ​കോട് | ഉദുമ എം എൽ എക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ കൊലവിളി. കെ. കു​ഞ്ഞി​രാ​മ​ൻ എം എൽ എക്കും സി പി എം നേതാക്കള്‍ക്കെതിരെയും കഴിഞ്ഞ ബുധനാഴ്ചയാണ് കൊലവിളി മുദ്രാവാക്യ പ്രകടനമുണ്ടായത്.

“നിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു” എന്നാണ് മുദ്രാവാക്യത്തിൽ പറയുന്നത്. പ്ര​ക​ട​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രു​ടെ മു​ദ്രാ​വാ​ക്യം ത​ട​യാ​ൻ മു​തി​ർ​ന്നി​ല്ല. കൊ​ല​വി​ളി പ്ര​ക​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെന്‍റെയും കൃപേഷിന്‍റെയും രണ്ടാം ചരമ വാര്‍ഷികം കല്യോട്ട് വച്ച് അന്ന് നടന്നിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലക്ക് പുറത്ത് നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ എത്തിയിരുന്നു. കല്യോട്ടേക്ക് പ്രകടനമായി എത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

---- facebook comment plugin here -----

Latest