Connect with us

National

ദിശാ രവി കേസ്: ഡല്‍ഹി പോലീസിനും മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി വീണ്ടും ഹൈക്കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിശാ രവിയുടെ കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി ഡല്‍ഹി ഹൈക്കോടതി. ദിശാ രവി കേസിലെ റിപ്പോര്‍ട്ടിലെ സെന്‍സേഷനലിസം സംബന്ധിച്ചാണ് ഹൈക്കോടതി ഇന്ന് നിരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസം ദിശാ രവിയുടെ ഹരജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു.

കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്താനാണിത്. അതേസമയം, പോലീസിനെയും മറ്റ് അധികൃതരെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമമില്ലെന്ന് ഉറപ്പാക്കണമെന്ന് ദിശാ രവിയോടും കോടതി നിര്‍ദേശിച്ചു.

ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ വാര്‍ത്താ ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദിശാ രവി ആവശ്യപ്പെട്ടിരുന്നത്. കേബിള്‍ ടി വി ചട്ടങ്ങള്‍ ലംഘിച്ച് തന്റെ സ്വകാര്യ ചാറ്റുകള്‍ പ്രസിദ്ധീകരിച്ചതിനെതിരെയായിരുന്നു 22കാരിയുടെ ഹരജി.

Latest