Connect with us

Covid19

സഊദിയില്‍ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓക്‌സ്ഫഡ് -അസ്ട്രാസെനെക്ക്” വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കി.
ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെപുതിയ വാക്‌സിന്‍ ഇറക്കുമതി ഉടന്‍ ആരംഭിക്കുമെന്നും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അനുമതി നല്‍കിയതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ ഇന്‍കമിംഗ് ഷിപ്പിംഗില്‍ നിന്നുമുള്ള സാമ്പിളുകള്‍ പരിശോധിച്ച ശേഷമായിരിക്കും കുത്തിവെപ്പ് നല്‍കുക.
കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ ലഭ്യമായതോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ രണ്ടാം ഘട്ടം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്രലയത്തിന്റെ “സൈഹാത്തി” ആപ്പ് വഴി ബുക്ക് ചെയ്യാം.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് പേര്‍ മരണപ്പെടുകയും 327 പേര്‍ക്ക് പുതുതായി കൊവിഡ് ബാധിക്കുകയും ചെയ്തു.

 

 

Latest