Connect with us

National

ഐ പി എല്‍ താര ലേലം പൂര്‍ത്തിയായി

Published

|

Last Updated

ചെന്നൈ | ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ താരലേലം പൂര്‍ത്തിയായി. 16.25 കോടി രൂപക്ക് ദക്ഷിണാഫ്രിക്കന്‍ താരം കിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. സീസണിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. 16 കോടി രൂപക്ക് ലേലത്തില്‍ പോയ യുവരാജ് സിംഗിന്റെ റെക്കോര്‍ഡും മോറിസ് തകര്‍ത്തു. 15 കോടി രൂപക്ക് കിവീസ് പേസര്‍ കൈല്‍ ജാമിസണനേയും 14.25 കോടിക്ക് ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെല്ലിനേയും ബെംഗളൂരു സ്വന്തമാക്കി. 14 കോടിക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ ഓസീസ് താരം ജൈ റിച്ചാര്‍ഡ്‌സനാണ് നാലാമതുമുണ്ട്.

ഇന്ത്യക്കാരില്‍ 9.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ കൃഷ്ണപ്പ ഗൗതമാണ് താരലേലത്തില്‍ ഒന്നാമതെത്തിയത്. ദേശീയ ജഴ്‌സിയണിയാത്ത താരങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചതും ഗൗതത്തിനു തന്നെ. മലയാളി താരങ്ങളില്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും വിഷ്ണു വിനോദിനെ 20 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സും സ്വന്തമാക്കി.സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ 20 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

ഡല്‍ഹി ക്യാപിറ്റല്‍സ്

സ്റ്റീവ് സ്മിത്ത്(രണ്ട് കോടി), ഉമേഷ് യാദവ്(ഒരു കോടി), റിപല്‍ പട്ടേല്‍ (20 ലക്ഷം), വിഷ്ണു വിനോദ്(20 ലക്ഷം), മണിമാരന്‍ സിദ്ദാര്‍ഥ്(20 ലക്ഷം), ലുക്മാന്‍ മെരിവാല(20 ലക്ഷം), ടോം കറന്‍(5.25 കോടി), സാം ബില്ലിംഗ്‌സ്(രണ്ട് കോടി).

മുംബൈ ഇന്ത്യന്‍സ്

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍(20 ലക്ഷം), മാര്‍കോ ജാന്‍സെന്‍(20 ലക്ഷം), യുദ്വിര്‍ സിംഗ്(20 ലക്ഷം), ജെയിംസ് നിഷാം(50 ലക്ഷം), കൈല്‍ ജാമിസണ്‍(15 കോടി), പിയുഷ് ചൗള(2.40 കോടി), നഥാന്‍ കൂള്‍ട്ടര്‍നെയില്‍(അഞ്ച് കോടി), ആദം മില്‍നെ(3.20കോടി),

രാജസ്ഥാന്‍ റോയല്‍സ്

ആകാശ് സിംഗ്(20 ലക്ഷം), കുല്‍ദിപ് യാദവ്(20 ലക്ഷം), കെ.സി. ചാരിപ്പ(20 ലക്ഷം), ചേതന്‍ സകരിയ(1.20 കോടി), ലിയാം ലിവിംഗ്സ്റ്റണ്‍(75 ലക്ഷം), മുസ്തഫിസുര്‍ റഹ്മാന്‍(ഒരു കോടി), ക്രിസ് മോറിസ്(16.25 കോടി), ശിവം ദുബെ(4.40കോടി).

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

പവന്‍ നേഗി(50 ലക്ഷം), വെങ്കടേഷ് അയ്യര്‍(20 ലക്ഷം), ബെന്‍ കട്ടിംഗ്(75 ലക്ഷം), ഹര്‍ഭജന്‍ സിംഗ്(രണ്ട് കോടി), കരുണ്‍ നായര്‍(50 ലക്ഷം), വൈഭവ് അറോറ(20 ലക്ഷം), ഷെല്‍ഡണ്‍ ജാക്‌സണ്‍(20 ലക്ഷം), ഷക്കീബ് അല്‍ ഹസന്‍(3.20 കോടി),

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഹരി നിഷാന്ത്(20 ലക്ഷം), ഭഗത് വര്‍മ(20 ലക്ഷം), ഹരിശങ്കര്‍ റെഡ്ഡി(20 ലക്ഷം), ചേതശ്വര്‍ പുജാര(50 ലക്ഷം), കൃഷ്ണപ്പ ഗൗതം(9.25 കോടി), മോയിന്‍ അലി(ഏഴ് കോടി).

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

മുജീബ് ഉര്‍ റഹ്മാന്‍(1.50 കോടി), കേദാര്‍ യാദവ്(രണ്ട് കോടി), ജഗദീശ സുജിത്(30 ലക്ഷം).

പഞ്ചാബ് കിംഗ്‌സ്

സൗരഭ് കുമാര്‍(20 ലക്ഷം), ഫാബിയന്‍ അലന്‍(75 ലക്ഷം), ഉത്കര്‍ശ് സിംഗ്(20 ലക്ഷം), ജലജ് സക്‌സേന(30 ലക്ഷം), മോയിസസ് ഹെന്റിക്വസ്(4.20കോടി), റിലെ മെറെഡിത്(എട്ട് കോടി), ഷാരുഖ് ഖാന്‍(5.25 കോടി), ജൈ റിച്ചാര്‍ഡ്‌സണ്‍(14 കോടി), ഡേവിഡ് മലന്‍(1.50 കോടി).

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ശ്രീകര്‍ ഭരത്(20 ലക്ഷം), സുയാഷ് പ്രഭുദേശായ്(20 ലക്ഷം), ഡാനിയേല്‍ ക്രിസ്റ്റ്യന്‍(4.80 കോടി), കൈല്‍ ജാമിസണ്‍(15 കോടി), മുഹമ്മദ് അസ്ഹറുദ്ദീന്‍(20 ലക്ഷം), രജത് പതിദാര്‍(20 ലക്ഷം), സച്ചിന്‍ ബേബി(20 ലക്ഷം), ഗ്ലെന്‍ മാക്‌സ്വെല്‍(14.25).

Latest