Kerala
ഹിന്ദു വിഭാഗത്തിലെ നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം | ഭൂരിഭക്ഷ സമുദായത്തിലെ നേതാക്കളെ കോണ്‍ഗ്രസ് അവഗണിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രമേശ് ചെന്നിത്തലയുടെ അനുഭവം ഇതിന് തെളിവാണ്. രമേശ് ചെന്നിത്തലക്ക് എന്ത് അയോഗ്യതയാണുള്ളതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ചെന്നിത്തലയെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നില്‍ മുസ്ലിം ലീഗാണ്. കോണ്‍ഗ്രസിലെ ഹിന്ദു നേതാക്കള്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയാണെന്നും കെ സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകുമെന്നാണ് കണക്ക് കൂട്ടന്നത്. കോണ്‍ഗ്രസില്‍ നിന്നും സി പി എമ്മില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി ജെ പിയിലെത്തും. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലുണ്ടാകുക. ജനവിശ്വാസം ആര്‍ജിച്ച നേതാക്കളെ ബി ജെ പി മത്സര രംഗത്തിറക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.