Connect with us

Kerala

സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നത് അഴിഞ്ഞാട്ടം; കെ എസ് യു അക്രമത്തിനെതിരെ മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റ് പരിസരത്തുണ്ടായ കെ എസ് യു അക്രമത്തിനെതിരെ മുഖ്യമന്ത്രി. അഴിഞ്ഞാട്ടമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവമാണ് ഇന്ന് നടന്നത്. ആക്രമണം ആസൂത്രിതമാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പോലീസ് സംയമനം പാലിച്ചു. ചില ദുഷ്ട ശക്തികള്‍ ഗൂഢമായ നീക്കം നടത്തുകയാണ്. സര്‍ക്കാരിനെ ഇതൊന്നും ബാധിക്കില്ല.

വികസനത്തിനും സേവനത്തിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതായും ജനങ്ങള്‍ക്ക് ആശ്വാസകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest