Connect with us

Kerala

മുടി മുറിച്ചും പ്രതിഷേധം; വ്യത്യസ്ത സമര മുറയുമായി ദേശീയ ഗെയിംസ് ജേതാക്കള്‍

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍ വ്യത്യസ്തമായ സമര മുറയുമായി ദേശീയ ഗെയിംസ് ജേതാക്കള്‍. സര്‍ക്കാരില്‍ നിന്ന് ജോലിസംബന്ധമായി ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തില്‍ മുടി മുറിച്ചാണ് മെഡല്‍ ജേതാക്കള്‍ പ്രതിഷേധിച്ചത്.

ഇതിനിടെ, ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ഥികള്‍ ഉപവാസ സമരം ആരംഭിച്ചു. കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ഗ്രേഡ് 2 ഉദ്യോഗാര്‍ഥികളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.