Connect with us

Kerala

മികച്ച പ്രകടനം; ഗ്രാമ പഞ്ചായത്തില്‍ പാപ്പിനിശ്ശേരി, ബ്ലോക്കില്‍ മുഖത്തല, ജില്ലയില്‍ തിരുവനന്തപുരം

Published

|

Last Updated

തിരുവനന്തപുരം | 2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനംനടത്തിയ ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിനാണ് മികച്ച ഗ്രാമ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി. ട്രോഫിക്കൊപ്പം 25 ലക്ഷം രൂപ ധനസഹായവും സാക്ഷ്യപത്രവും ലഭിക്കും. യഥാക്രമം പാലക്കാട് ജില്ലയിലെ വെള്ളിനേഴി, കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹമായി. രണ്ടാം സ്ഥാനക്കാര്‍ക്ക് 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.

കൊല്ലം ജില്ലയിലെ മുഖത്തലയാണ് ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് രണ്ടാമതും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് മൂന്നാമതുമെത്തി. മുഖത്തലക്ക് 25 ലക്ഷം, സ്വരാജ് ട്രോഫി, സാക്ഷ്യപത്രം, നെടുമങ്ങാടിന് 20 ലക്ഷം, സ്വരാജ് ട്രോഫി, സാക്ഷ്യപത്രം, പെരുമ്പടപ്പിന് 15 ലക്ഷം, സ്വരാജ് ട്രോഫി, സാക്ഷ്യപത്രം എന്നിവ ലഭിക്കും.

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം കൊല്ലവും കണ്ണൂരും രണ്ടും മൂന്നും സ്ഥാനത്തെത്തി. 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തില്‍ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ഈ ജില്ലാ പഞ്ചായത്തുകള്‍ക്ക് ലഭിക്കും.

Latest