Connect with us

Kerala

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 88 രൂപ 91 പൈസയും ഡീസലിന് 84 രൂപ 42 പൈസയുമായി.

തിരുവനന്തപുരത്ത് പെട്രോള്‍ വില 91.42 രൂപയും ഡീസല്‍ വില 85.93 രൂപയുമായി. കഴിഞ്ഞ 10 ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 70 പൈസയും പെട്രോളിന് ഒരു രൂപ 45 പൈസയും വര്‍ധിപ്പിച്ചു.

---- facebook comment plugin here -----

Latest