Connect with us

Kerala

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്റ്റ് മൂന്ന് വരെ നീട്ടി

Published

|

Last Updated

തിരുവനന്തപുരം | ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ആഗസ്റ്റ് മൂന്ന് വരെ നീട്ടി. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിയതോടെ ഏപ്രില്‍- മേയ് മാസങ്ങളില്‍ റിട്ടയര്‍മെന്റ് മൂലം വരുന്ന ഒഴിവുകളും ഇപ്പോഴുള്ള ലിസ്റ്റിലുള്ളവര്‍ക്ക് ലഭിക്കും.റാങ്ക് ലിസ്റ്റില്‍ പിന്നിലുള്ളവര്‍ക്കും മുന്‍കാലങ്ങളില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. അതിന് കാരണം ബിരുദവും അതിലുമുയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. .

നേരത്തെ സെക്രട്ടേറിയേറ്റ്, എജി ഓഫിസ്, പിഎസ്സി, ലോക്കല്‍ ഫണ്ട് എന്നിവ ലാസ്റ്റ് ഗ്രേഡിന്റെ ഭാഗമായിരുന്നു. അവയെ സെക്രട്ടേറിയേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയത് 2016ല്‍ യുഡിഎഫിന്റെ കാലത്താണ്. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരീക്ഷയ്ക്ക് പിഎസ്സി അപേക്ഷ ക്ഷണിക്കുന്നു. അതിന്റെ നിയമനങ്ങള്‍ ഇനിയുള്ള നാളിലാണ് നടക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ-ഫയലിംഗ് സാഹചര്യത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ കുറവ് വരുത്തണമെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ള കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല. റാങ്ക് ലിസ്റ്റ് നീട്ടല്‍ പുതു തലമുറക്ക് തിരിച്ചടിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest