Connect with us

Covid19

വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കൊവിഡ് ചികിത്സക്ക് ഫലപ്രദമല്ലെന്ന് പഠനം

Published

|

Last Updated

സിങ്ക്, വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കൊവിഡ്- 19 ചികിത്സയില്‍ ഫലപ്രദമല്ലെന്ന് പഠനം. കൊവിഡ് ലക്ഷണങ്ങളുടെ തീവ്രതയോ കാലയളവോ ഈ സപ്ലിമെന്റുകള്‍ കുറക്കില്ല. യു എസിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ ഗവേഷകരാണ് പഠനം നടത്തിയത്.

രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് പ്രധാനമാണ് സിങ്ക്. ആന്റിബോഡി, ശ്വേത രക്തകോശങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിനും രോഗപ്രതിരോധത്തിനും ഉത്തമവുമാണ്. എന്നാല്‍, നിലവാരമുള്ള പരിചരണവുമായി തുലനം ചെയ്യുമ്പോള്‍ കൊവിഡ് രോഗികളില്‍ ഈ സപ്ലിമെന്റുകള്‍ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാക്കുന്നില്ല.

214 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്. രോഗികള്‍ക്ക് പത്ത് ദിവസത്തേക്ക് സിങ്ക് ഗ്ലൂക്കോനേറ്റും (50 എം ജി) വിറ്റാമിന്‍ സിയും (8000 എം ജി) നല്‍കി. ചില രോഗികള്‍ക്ക് സാധാരണ പരിചരണം മാത്രമാണ് നല്‍കിയത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു പഠനം. എന്നാല്‍, രണ്ട് ഗ്രൂപ്പുകളിലും വലിയ വ്യത്യാസങ്ങളൊന്നും കാണാന്‍ സാധിച്ചിട്ടില്ല.

---- facebook comment plugin here -----

Latest