Connect with us

International

ഓക്‌സ്ഫഡ് വാക്‌സിന്റെ ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം

Published

|

Last Updated

ജനീവ | ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ്‌
വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കി.

ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ അസ്ട്രാസെനകഎസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും.

ഓക്‌സ്ഫഡ് സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന വാക്‌സീനാണ് കോവിഷീല്‍ഡ്. വാക്‌സിന് വില കുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ചഒ പ്രതിനിധികള്‍ അറിയിച്ചു.

 

 

Latest