Connect with us

Kerala

മോദി നാണമില്ലാതെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്നു: ഡി രാജ

Published

|

Last Updated

കൊച്ചി | രാജ്യത്തെ കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമയമില്ലെന്നും നാണമില്ലാതെ അദ്ദേഹം കോാര്‍പറേറ്റുകള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണെന്നും സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ. സി പി ഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന എല്‍ ഡി എഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുന്ന ലക്ഷണക്കണക്കിന് വരുന്ന കര്‍ഷകരോട് ഒന്ന് സംസാരിക്കാന്‍ മോദിക്ക് സമയമില്ല. ഈ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അത് നടക്കണം. ഈ രാജ്യത്ത് ഉത്പാദനം നടത്തുന്നത് കര്‍ഷകരാണ്. അവരാണ് ഈ രാജ്യത്തിന്റെ സമ്പത്ത്. അതിന് പകരം ചങ്ങാത്ത മുതലാളിത്തത്തെ കൂട്ടുപിടിക്കുകയാണ് മോദിയെന്നും രാജ പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനക്ക് ബി ജെ പിയും ആര്‍ എസ് എസും ഭീഷണിയാണ്. ഇന്ത്യയെ മതരാഷ്ട്ര മാക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരക്കാരോട് വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് യു ഡി എഫിനുള്ളത്. ഇരു വിഭാഗത്തെയും തുറന്ന് കാണിക്കുന്നതായിരിക്കം എല്‍ ഡി എഫിന്റെ യാത്രകള്‍. ബി ജെ പിയുടെ മതധ്രൂവീകരണത്തില്‍ വീണു പോകുന്ന ഇടമല്ല കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.