യുവജനക്ഷേമ ബോര്‍ഡ് പരിപാടി അലങ്കോലപ്പെടുത്തി യൂത്ത്‌ലീഗ്

Posted on: February 12, 2021 8:04 pm | Last updated: February 13, 2021 at 7:56 am

മലപ്പുറം | സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്കിംഗ് യംഗ് പരിപാടിയിലേക്ക് പ്രതിഷേധവുമായെത്തി സംഘര്‍ഷം സൃഷ്ടിച്ച് യൂത്ത്‌ലീഗ്. ഇന്ന് വൈകീട്ട് മലപ്പുറം ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഘര്‍ഷം. സര്‍ക്കാറിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന പേരില്‍ പരിപാടി നടക്കുന്ന ഹാളിലേക്ക് തള്ളിക്കയറിയ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കസേരകളും മറ്റും എടുത്തെറിയുകയായിരുന്നു.

പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു യൂത്ത്‌ലീഗ് ആക്രമണം. ഇത് പ്രതിരോധിക്കാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസെത്തി ലാത്തിവീശി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. ഏന്നാല്‍ ഗേറ്റിന് പുറത്ത് കേന്ദ്രീകരിച്ച് പിരിഞ്ഞ്‌പോകാതെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.