മേജര്‍ രവി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്കെന്ന് സൂചന; കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തി

Posted on: February 12, 2021 10:49 am | Last updated: February 12, 2021 at 4:24 pm

കൊച്ചി | ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. മേജര്‍ രവി കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തൃപ്പൂണിത്തുറയിലെ ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക് വരുമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

നേരത്തെ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മേജര്‍ രവി അടുത്തിടെ ബിജെപി സംസ്ഥാന നേതാക്കളെയടക്കം പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നായിരുന്നു മേജര്‍ രവിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലേക്കെത്തിയതെന്നാണ് വിവരം.